Advertisment

ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

New Update
deepawali

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.

പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു.28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു.  അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment