അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്: രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധര്‍മ്മമെന്ന് മദ്രാസ് ഹൈക്കോടതി

New Update
court news 22

ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മ വിവാദത്തിലായിരുന്നു ജസ്റ്റിസ് എന്‍ ശേഷസായിയുടെ നിരീക്ഷണം.

Advertisment

രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധര്‍മ്മമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സനാധനധര്‍മ വിവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രാദേശിക സര്‍ക്കാര്‍ ആര്‍ട്സ് കോളേജ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഒരു ഇളങ്കോവന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

'സനാതന ധര്‍മ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണ്.

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ച് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രസംഗത്തില്‍ ആരുടെ വികാരവും വൃണപ്പെടുത്താന്‍ പാടില്ല, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സംസാര സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത് '- ജസ്റ്റിസ് എന്‍ ശേഷസായി പറഞ്ഞു. 

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ അടുത്തിടെ സനാതന ധര്‍മ്മത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം . സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള പകര്‍ച്ച പനിയോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. 

Advertisment