'നെഞ്ച് വല്ലാതെ വേദനിക്കുന്നു, മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു; എന്തോ ആപത്തിന്റെ സൂചന, നെഞ്ചു വേദനിക്കുന്നു; മരിക്കുന്നതിന് തൊട്ടുമുന്‍പ് മാരിമുത്തുവിന്റെ അവസാന ഡയലോഗ് !

New Update
marimuthu

ചെന്നൈ: എതിര്‍നീച്ചല്‍ എന്ന സീരിയലിന് ഡബ്ബ് ചെയ്യുന്നതിന് ഇടയില്‍ കുഴഞ്ഞുവീണാണ് തമിഴ് നടനും സംവിധായകനുമായ മാരി മുത്തുവിന്റെ അപ്രതീക്ഷിത വിയോഗം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പേ മരണപ്പെട്ടിരുന്നു.

Advertisment

മുപ്പത്തിയേഴ് വര്‍ഷമായി സിനിമാ ലോകത്ത് സജീവമാണ് മാരിമുത്തു. എന്നാല്‍ തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം എതിര്‍നീച്ചല്‍ മാരിമുത്തു എന്നാണ് നടന്‍ അറിയപ്പെട്ടതുപോലും.

ഇതേ സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടയിലായിരുന്നു മാരിമുത്തുവിന്റെ മരണവും. സീരിയലില്‍ നെഞ്ചില്‍ കൈ വച്ച്, 'എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ' എന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കെയാണ് യഥാര്‍ത്ഥത്തിലും അത് സംഭവിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാരിമുത്തു പറഞ്ഞ ആ ഡയലോഗ് സീരിയല്‍ ടീം പുറത്തുവിട്ടു

'നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു.

ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു' എന്നാണ് മാരിമുത്തു പറയുന്ന ആ അറംപറ്റിയ ഡയലോഗ്.

Advertisment