New Update
/sathyam/media/media_files/TTBwfIkFH63G5nI627Tg.jpg)
ചെന്നൈ: നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കി കന്നഡ യൂട്യൂബ് ചാനല്‍. സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനല്‍ നടനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.
Advertisment
നടന്റെ പരാതിയില്‍ ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലായ ടി.വി. വിക്രമയ്‌ക്കെതിരെ ബെംഗളൂരു അശോക്നഗര്‍ പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ടി.വി വിക്രമ എന്ന യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്തതു എന്നും ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്നുമായിരുന്നു താരത്തിന്റെ പരാതി.
വധഭീക്ഷണി മുഴക്കുന്ന വിഡിയോ ഇതിനോടകം 90,000ലധികം ആളുകള്‍ കണ്ടുകഴിഞ്ഞു .