ചെന്നൈ: പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം.എ. ബേബി. വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയില്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് ആദരവു കാണിക്കുന്നതിനാണ് തിരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കിയത്. ഇതൊരു വണ്‍ടൈം പ്രതിഭാസമാണ്. സിപിഎമ്മും ഇടതുപതക്ഷ ജനാധിപത്യ മുന്നണിയും ഇതേകുറിച്ച് ചര്‍ച്ചചെയ്യുമെന്നും എം.എ ബേബി പറഞ്ഞു.