തമിഴ്‌നാട്ടിൽ കനത്ത മഴ; ട്രെയിനുകൾ റദ്ദാക്കി, രണ്ട് മേഖലകളിൽ സ്‌കൂളുകൾക്ക് അവധി

New Update
delhi artificial rain.jpg

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്‌നാട്ടിലെ പലയിടത്തും കനത്ത മഴ. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisment

വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവാരൂർ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ ഐഎംഡി പ്രവചിച്ചതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Advertisment