തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം: കമ്മിഷണര്‍ക്കു പരാതി നല്‍കി ടാക്‌സി ഡ്രൈവര്‍

New Update
വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ണാടകയില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു ; എട്ടുപേര്‍ അറസ്റ്റില്‍- വീഡിയോ

ചെന്നൈ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ എത്താനുണ്ടായ സാഹചര്യത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ടാക്‌സി ഡ്രൈവര്‍ രാജ്കുമാര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കി. ബാങ്കിന്റെ സാങ്കേതികപ്പിഴവിനെ തുടര്‍ന്നാണു കഴിഞ്ഞ 9നു രാജ്കുമാറിന്റെ അക്കൗണ്ടില്‍ 9000 കോടി രൂപ എത്തിയത്. 

Advertisment

അരമണിക്കൂറിനുള്ളില്‍ തമിഴ്‌നാട് മര്‍ക്കന്റയില്‍ ബാങ്ക് അധികൃതര്‍ വിളിച്ച് പണം അബദ്ധത്തില്‍ അയച്ചതാണെന്നു അറിയിച്ചിരുന്നു. എന്നാല്‍, ഇതിനോടകം 21000 രൂപ രാജ്കുമാര്‍ മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. 

പിന്നാലെ, ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാള്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ഒടുവില്‍ ഇരു വിഭാഗവും പരസ്പര ധാരണയിലെത്തിയാണു പ്രശ്‌നം അവസാനിപ്പിച്ചത്. 

Advertisment