സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാനാണ് ഉദയനിധിയുടെ ശ്രമം, സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് മന്ത്രി പറയുന്നത്, പ്രസ്താവന ദേശവിരുദ്ധ നടപടിയാണെന്ന് സുശീല്‍കുമാര്‍ മോദി

New Update
udayanidhi

ഡല്‍ഹി: സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ജയിലില്‍ അടയ്ക്കണമെന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാനാണ് ഉദയനിധിയുടെ ശ്രമം. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്‌നാട് മന്ത്രി പറയുന്നത്. പ്രസ്താവന ദേശവിരുദ്ധ നടപടിയാണെന്നും സുശീല്‍കുമാര്‍ മോദി പറഞ്ഞു. 

Advertisment

വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു എന്നാണ് ഒരു വശത്ത് രാഹുല്‍ഗാന്ധി പറയുന്നത്. അതേസമയത്താണ്, കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയില്‍പ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നത് എന്നും സുശീല്‍ കുമാര്‍ മോദി അഭിപ്രായപ്പെട്ടു. 

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസിലും പരാതി ലഭിച്ചു. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

 എംഎല്‍എയും മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവന മതവിദ്വേഷം സൃഷ്ടിക്കുന്നതും, സമൂഹത്തില്‍ ശത്രുത ഉടലെടുക്കാന്‍ ഇടയാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സനാതന ധര്‍മ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, സംസ്ഥാന കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

Advertisment