എന്തിനാണ് നിങ്ങള്‍ എന്റെ മുടി ചീകാന്‍ 10 കോടി രൂപ പ്രഖ്യാപിക്കുന്നത്? നിങ്ങള്‍ എനിക്ക് ഒരു 10 രൂപ ചീപ്പ് തന്നാല്‍ ഞാന്‍ അത് സ്വന്തമായി ചെയ്യും'; ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി പ്രഖ്യാപിച്ച സന്ദേശത്തിനെതിരെ പരിഹാസവുമായി മന്ത്രി

New Update
udayanidhi

ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി രൂപ പ്രഖ്യപിച്ച് വിശ്വാസി. 'സനാതന ധര്‍മ്മ'ത്തെക്കുറിച്ചുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അയോധ്യയില്‍ നിന്നുള്ള ഹിന്ദു ദര്‍ശകനായ പരംഹംസ് ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് വിലപറഞ്ഞത്.

Advertisment

 ഒരു കൈയില്‍ ഉദയനിധിയുടെ പോസ്റ്ററും മറുകയ്യില്‍ വാളും പിടിച്ച് ഡിഎംകെ മന്ത്രിയെ പ്രതീകാത്മകമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ഇയാള്‍ പുറത്തു വിട്ടിരുന്നു. ഈ വീഡിയോയിലാണ് മന്ത്രിയുടെ  തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം വീഡിയോ സന്ദേശത്തിനെതിരെ പരിഹാസവുമായി മന്ത്രി രംഗത്തെത്തി.'ഇന്ന് ഒരു സ്വാമി (ദര്‍ശകന്‍) എന്റെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ചു. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നത്? നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം? എന്തിനാണ് നിങ്ങള്‍ എന്റെ മുടി ചീകാന്‍ 10 കോടി രൂപ പ്രഖ്യാപിക്കുന്നത്? നിങ്ങള്‍ എനിക്ക് ഒരു 10 രൂപ ചീപ്പ് തന്നാല്‍ ഞാന്‍ അത് സ്വന്തമായി ചെയ്യും'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്ന ഡിഎംകെ മന്ത്രി താന്‍ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഊന്നി പറഞ്ഞു.

'ശനിയാഴ്ചത്തെ പരിപാടിയില്‍ സംസാരിച്ച വിഷയത്തെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും സംസാരിക്കും. പലരെയും ചൊടിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നു, അതാണ് സംഭവിച്ചത്. ,' - അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സനാതന ധര്‍മ്മം എന്നാല്‍ അത് ശാശ്വതമാണെന്നും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Advertisment