'ഒരാള്‍ കൊള്ളക്കാരനും മറ്റൊരാള്‍ കള്ളനും'; ബിജെപിയേയും അണ്ണാ ഡിഎംകെയേയും പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

New Update
udayanidhi stalin

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ബിജെപിയും സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒരാള്‍ കൊള്ളക്കാരനും മറ്റൊരാള്‍ കള്ളനുമാണെന്ന് ഉദയനിധി പറഞ്ഞു.

Advertisment

അതിനാല്‍ രണ്ട് പാര്‍ട്ടികളും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നിച്ച് വരും. എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എഐഎഡിഎംകെ-ബിജെപി സഖ്യം അവസാനിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും ഡിഎംകെയാണ് ഇനി വിജയിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാവില്ല.

നിങ്ങളുടെ സ്വന്തം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പോലും ഇത് വിശ്വസിക്കില്ല. നിങ്ങളുടെ മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഇ.ഡി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്,' ഉദയനിധി പറഞ്ഞു. കൃഷ്ണഗിരി ജില്ലയില്‍ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അ്ദ്ദേഹം. 

'ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ വീണ്ടും ഒന്നിക്കും. കാരണം ഒരാള്‍ കൊള്ളക്കാരനും മറ്റേയാള്‍ കള്ളനുമാണ്,' അദ്ദേഹം പറഞ്ഞു.

 

Advertisment