/sathyam/media/media_files/pACQHZTbSB63dTvRRcdX.jpg)
ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ 'മുട്ട കാമ്പെയ്ന്‍' നാടകമെന്ന് എഐഎഡിഎംകെ. നീറ്റിനെതിരെ 50 ദിവസത്തിനുള്ളില്‍ 50 ലക്ഷം ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള നടപടി ഭരണകക്ഷിയായ ഡിഎംകെ ആരംഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി എം കെ സ്റ്റാലിനും കാമ്പെയ്ന്റെ ഭാഗമായി ഒപ്പ് നല്‍കി. പിജി മെഡിക്കല്‍ സീറ്റ് ലഭിക്കാന്‍ നീറ്റില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയാല്‍ മതിയെന്ന് പറഞ്ഞ മന്ത്രി ഉദയനിധി സ്റ്റാലിന്‍ നീറ്റ് എന്ന് എഴുതിയ മുട്ട കയ്യില്‍ പിടിച്ചാണ് പ്രതിഷേധമറിയിച്ചത്.
ഈ നടപടി ഒരു നാടകം മാത്രമാണെന്ന് എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ സി വിജയഭാസ്‌കര്‍ പറഞ്ഞു. 'ഞങ്ങള്‍ നീറ്റിന് എതിരാണ്, രണ്ടാമതൊരു ചിന്തയുമില്ല.
എന്നാല്‍ 2012ല്‍ കോണ്‍ഗ്രസ് നീറ്റ് കൊണ്ടുവന്നപ്പോഴും വിജ്ഞാപനം വന്ന സമയത്തും ഡിഎംകെ അവരുമായി സഖ്യത്തിലായിരുന്നു. എന്നാല്‍ അവര്‍ തന്നെ ഇപ്പോള്‍ നിറ്റിനെതിരെ കാമ്പെയ്ന്‍ നടത്തുകയാണ് ' വിജയഭാസ്‌കര്‍ പറഞ്ഞു.