ദീര്‍ഘദൂര ട്രെയിനുകള്‍ക്കു പകരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതി റെയില്‍വേയുടെ ആലോചനയില്‍

New Update
vande bharathnew.jpg

ചെന്നൈ: ദീര്‍ഘദൂര ട്രെയിനുകള്‍ക്കു പകരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതി റെയില്‍വേയുടെ ആലോചനയില്‍. റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു. 

Advertisment

നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ ഭാരതിലും ഈടാക്കുക. സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേ?ഗത്തിലായിരിക്കും വണ്ടി ഓടുക. അതിനാല്‍ യാത്രാ സമയം കുറയും. 

നിലവിലെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇതിനും. ദീര്‍ഘ ദൂര ട്രെയിനുകളായതിനാല്‍ സ്ലീപ്പര്‍ കോച്ചുകളുള്ളവയായിക്കും ഇവ. കൂടുതല്‍ സൗകര്യവും കോച്ചുകളില്‍ ഉണ്ടാകും. 

തുടക്കത്തില്‍ ദക്ഷിണ റെയില്‍വേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ചു റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയില്‍വേയില്‍ നിന്നാണ്. 

ആദ്യ ഘട്ടത്തില്‍ ചെന്നൈ- തിരുവനന്തപുരം മെയില്‍, ചെന്നൈ- മംഗളൂരു മെയില്‍, ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ്, എ?ഗ്മോര്‍- ?ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമായിരിക്കും വന്ദേഭാരത് ഓടിക്കുക. 

തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങങ്ങില്‍ നിന്നു വടക്കേ ഇന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതത്തിനു വഴി മാറും. മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി. 

Advertisment