Advertisment

ഇലക്ട്രിക് എയർ ടാക്സികൾ ഇന്ത്യയിലും എത്തുന്നു; സർവീസ് നടത്താൻ 200 ചെറുവിമാനങ്ങൾ

New Update
plane1

ഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്‌സിയുമായി ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്.

Advertisment

2026 ഓടെ ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി. ഇന്ത്യയിൽ സർവീസ് നടത്താൻ 200 ചെറുവിമാനങ്ങളാവും എത്തുക. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികൾക്ക് ശേഷമാകും സർവീസ്.

ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് വെറും ഏഴു മിനിറ്റ് കൊണ്ട് എത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യു.എസ്. കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ചേർന്നാണ് സർവീസ് നടത്തുക.

പൈലറ്റടക്കം അഞ്ച് യാത്രക്കാർക്ക് 160 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാകുന്ന രീതിയിലാണ് ‘മിഡ്നൈറ്റ്’ ഇ-വിമാനങ്ങൾ സജ്ജമാക്കുന്നത്. ഇവ മെഡിക്കൽ, എമർജൻസി, ചാർട്ടർ സേവനങ്ങൾക്കും ഉപയോഗിക്കാനാകും.

ചെലവ് കുറഞ്ഞ രീതിയിൽ പദ്ധതി രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. പ്രഥമിക ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായി 200 വിമാനങ്ങൾ സർവീസ് നടത്താനാണ് തീരുമാനം. 

Advertisment