ഗുജറാത്തിൽ വനിതാ ബിജെപി നേതാവിനെ അയൽവാസി കൊലപ്പെടുത്തി

New Update
BJP

ഡല്‍ഹി: ഗുജറാത്തില്‍ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു. അമ്രേലി ജില്ലയിലാണ് സംഭവം. ബിജെപി മുന്‍ ജില്ലാ അധ്യക്ഷ മധുബന്‍ ജോഷിയാണ് മരിച്ചത്. അയല്‍വാസിയുമായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു.

Advertisment

അമ്രേലി ജില്ലയിലെ ധാരിയില്‍ താമസിക്കുന്ന ബിജെപി നേതാവ് മധുബന്‍ ജോഷിയെയും ഭര്‍ത്താവിനെയും മകളെയും അയല്‍വാസികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തര്‍ക്കത്തിനിടെയുണ്ടായ ആക്രമണത്തില്‍ ബിജെപി വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ജോഷിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വനിതാ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.

Advertisment