Advertisment

ലാഹോർ ടോങ്കിലേക്ക് കണ്ണും നട്ടിരിക്കുന്നു...: രാജസ്ഥാൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

New Update
mp

ഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി രമേഷ് ബിധുരി. രാജ്യത്തിന്റെയാകെ ശ്രദ്ധ ഇപ്പോള്‍ രാജസ്ഥാനിലാണ്, പാകിസ്ഥാനും കണ്ണുവച്ചിട്ടുണ്ട്.

Advertisment

അതുപോലെ ലാഹോര്‍ കണ്ണുവച്ചിരിക്കുന്നത് ടോങ്ക് സീറ്റിലാണ്.'- ടോങ്കില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ബിധുരിയുടെ പ്രസ്തവാന. 

നിരോധിത സംഘനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) അംഗങ്ങള്‍ക്ക് ടോങ്കിലെ ആളുകള്‍ അഭയം നല്‍കുന്നുണ്ടെന്നും ബിധുരി ആരോപിച്ചു. ലാഹോറിന്റെ ശ്രദ്ധ ടോങ്കിലാണ്, തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ലാഹോറില്‍ ലഡ്ഡു വിതരണം ചെയ്യാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നും ബിധുരി പറഞ്ഞു. 

ബിജെപി നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് വെല്ലുവിളികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ബിധുരിയെയാണ് ടോങ്ക് നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയായി പാര്‍ട്ടി തീരുമാനിച്ചത്.

ബിധുരി വിവാദ പരാമര്‍ശങ്ങളുടെ കേന്ദ്രമാകുന്നത് ഇതാദ്യമായല്ല, മുമ്പ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംപി കുന്‍വര്‍ ഡാനിഷ് അലിയെക്കുറിച്ച് നടത്തിയ  അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ . ഇത് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തിനും ബിധുരിയുടെ  അച്ചടക്ക നടപടിയെന്ന ആവശ്യത്തിലേക്കും നയിച്ചിരുന്നു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ബിധുരിയുടെ പ്രസ്താവന ഗൗരവമായി എടുക്കുകയും ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ബിധുരിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

Advertisment