Advertisment

ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, അതുല്യമായ അനുഭവം; ഇന്ത്യയിലും ഇതേ അനുഭവം ഉടൻ പ്രതീക്ഷിക്കാം; വി മുരളീധരൻ

New Update
muralidharan

ഡല്‍ഹി: ജപ്പാനിലെ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതില്‍ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.ജപ്പാന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര.

Advertisment

കഴിഞ്ഞ ദിവസം അദ്ദേഹം എക്‌സില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ജപ്പാനിലെ പ്രസിദ്ധമായ ബുള്ളറ്റ് ട്രെയിനുകളാണ് ഷിന്‍കാന്‍സന്‍. മണിക്കൂറില്‍ 320 കിലോമീറ്ററാണ് വേഗത.

'ജപ്പാനിലെ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതില്‍ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു.

ഇന്ത്യയില്‍ ഇതേ അനുഭവം കാണാന്‍ അധികം കാത്തിരിക്കാനാകില്ലെന്നും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാണെന്നും' അദ്ദേഹം കുറിച്ചു.

Advertisment