Advertisment

കാനഡ പ്രതിസന്ധി: മോദിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കര്‍

New Update
modi

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

Advertisment

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ബന്ധം വഷളായതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച. വിഷയത്തെ കുറിച്ച് ജയശങ്കര്‍ മോദിയെ വിവരം ധരിപ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവിയെ വെടിവെച്ചുകൊന്നതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്. ഈ വര്‍ഷം ജൂണില്‍ കാനഡയില്‍ നടന്ന വെടിവെപ്പിലാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.

'ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാരാണ്' നിജ്ജാറിന്റെ കൊലപാതകം നടത്തിയതെന്ന് തന്റെ രാജ്യത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്ന് ട്രൂഡോ അവകാശപ്പെട്ടു.

Advertisment