ഭരണതുടര്‍ച്ചയ്ക്ക് രാജസ്ഥാന്‍; ഭരണമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് ! കൈപിടിച്ച് ചത്തീസ്ഗഢ്. കോണ്‍ഗ്രസ് വെല്ലുവിളിയിലും കോട്ട കാത്ത് കെസിആര്‍ ! മിസോറാമില്‍ നാഷണല്‍ ഫ്രണ്ട് തുടരും. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍ ! 83 ലോക്‌സഭാ സീറ്റുള്ള അഞ്ച് സംസ്ഥാനങ്ങള്‍ സൂചനയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്ത്യ' സഖ്യത്തിന്റെ മുന്നേറ്റമോ

സര്‍വേകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ക്യാമ്പും 'ഇന്ത്യ' സഖ്യവും വലിയ പ്രതീക്ഷയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലായി 83 ലോക്‌സഭാ സീറ്റുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും നേടാനായാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്നു.

New Update
kamal nath ashok gahlot bhoopesh bhagel

ഡല്‍ഹി: ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് നേട്ടം പ്രവചിക്കുന്ന സര്‍വേകള്‍ പുറത്തുവന്നത്.

Advertisment

തെലങ്കാനയില്‍ മികച്ച പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കിലും ഭാരതീയ രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) ഭരണം നിലനിര്‍ത്താനാകുമെന്നും സര്‍വേകള്‍ പറയുന്നു. മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് തന്നെ നേട്ടമുണ്ടാകും.

സര്‍വേകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ക്യാമ്പും 'ഇന്ത്യ' സഖ്യവും വലിയ പ്രതീക്ഷയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലായി 83 ലോക്‌സഭാ സീറ്റുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും നേടാനായാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്നു.

രാജസ്ഥാനില്‍ ഭരണ തുടര്‍ച്ച

rahul gandhi mallikarjun kharge

കോണ്‍ഗ്രസില്‍ വലിയ പടലപ്പിണക്കവും പോരുമൊക്കെ തുടരുമ്പോഴും അശോക് ഗെഹ്ലോട്ടിന് തുടര്‍ച്ചയായ രണ്ടാമൂഴമാണ് പല അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 97 മുതല്‍ 105 സീറ്റ് വരെയാണ് ഐഎഎന്‍എസ് പ്രവചിക്കുന്നത്.

ബിജെപിക്ക് 89 മുതല്‍ 97 സീറ്റു വരെയും കിട്ടിയേക്കുമെന്നും സര്‍വേ പറയുന്നു. മികച്ച മുഖ്യമന്ത്രിയായി സര്‍വേ തെരഞ്ഞെടുത്തിരിക്കുന്നത് അശോക് ഗെഹ്ലോട്ടിനെയാണ്. 37.9 ശതമാനത്തിന്റെ പിന്തുണയാണ് ഗെഹ്ലോട്ടിനുള്ളത്. 

ഭരണമാറ്റത്തിനൊരുങ്ങി മധ്യപ്രദേശ് 

ബിജെപി ഭരിക്കുന്ന മദ്യപ്രദേശ് ഭരണമാറ്റത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്. ഐബിസി 24 നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസ് 119 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി 101 സീറ്റില്‍ ഒതുങ്ങും.

മറ്റുള്ളവര്‍ 10 സീറ്റ് വരെ നേടിയേക്കും. എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 117 സീറ്റും ബിജെപിക്ക് 106 സീറ്റുമാണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ഏഴു സീറ്റ് ലഭിച്ചേക്കാം.

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇതും ഭരണമാറ്റത്തിനുള്ള ട്രന്‍ഡ് ആണെന്നാണ് നിഗമനം.

കൈപിടിച്ച് ചത്തീസ്ഗഢ്

മുഖ്യമന്ത്രി ഭൂബേഷ് ഭാഗലിന് ഒരു തവണ കൂടി അധികാരം തുടരാനാകുമെന്നാണ് ഐഎഎന്‍എസ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 62 സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 27 സീറ്റുമാത്രമെ കിട്ടൂ എന്നും പ്രവചനമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന് 71 സീറ്റുണ്ട്. 

തെലങ്കാനയില്‍ കെസിആറിന് തുടര്‍ച്ച

k chandrasekhar rao

തെലങ്കാനയില്‍ ബിആര്‍എസ് വലിയ വെല്ലുവിളി നേരിടുമെങ്കിലും ഭരണനഷ്ടമുണ്ടാകാനിടയില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 119 അംഗ നിയമസഭയില്‍ ബിആര്‍എസ് കേവല ഭൂരിപക്ഷം നേടും. 

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ബിആര്‍എസിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് കാര്യമായ വെല്ലുവിളി ഇല്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള കാലയളവിലാണ് ഐഎഎന്‍എസ് സര്‍വേ നടത്തിയിട്ടുള്ളത്. അതിനിടെ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി പ്രചവിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് കടുത്ത ആശങ്കയുണ്ട്. 

അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. ഇത് ലോക്‌സഭാ ഫലത്തെ ബാധിക്കുമെന്ന ആശങ്ക ബിജെപിക്കുണ്ട്.

എന്നാല്‍ ഇന്ത്യാ സഖ്യമാകട്ടെ മൂന്നു സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Advertisment