ഡല്‍ഹി: മലയാളീസ് വെൽഫെയർ അസോസിയേഷൻ, ആയാ നഗർ, രജത ജൂബിലി ആഘോഷവും ഓണാഘോഷവും ഈ മാസം 23, 24 തീയതികളിൽ അസോസിയേഷൻ സമുച്ചയത്തിൽ വെച്ച് നടക്കും.
23 ന് വൈകിട്ട് 6.30 ന് നടക്കുന്ന രജത ജൂബിലി ആഘോഷം മുനിസിപ്പൽ കൗൺസിലർ വേദ്പാല്‍ ശീതള്‍ ചൗധരി ഉൽഘാടനം ചെയ്യും. തുടർന്ന് 25 പാവപ്പെട്ട കുടുംബങ്ങൾക്ക് ധന സഹായം വിതരണം ചെയ്യും.
ശേഷം ഡൽഹി ലയം ഓര്‍ക്കസ്ട്ര & കള്‍ച്ചറല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയും അത്താഴ വിരുന്നും ഉണ്ടായിരിക്കും.
24 ന് നടക്കുന്ന ഓണാഘോഷം അലക്സാണ്ടർ ഡാനിയേൽ ഐപിഎസ് ഉൽഘാടനം ചെയ്യും. തുടർന്ന് വിവിധ കലാ പരിപാടികളും ഉണ്ടാവും.
അന്നേ ദിവസം 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും, മുതിർന്ന പൗരൻമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ഓണ സദ്യ യോടെ പരിപാടികൾക്ക് തിരിശീല വീഴും.