ന്യൂ ഡൽഹി: ഐയിംസ് ബേൻസ് ആൻഡ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ ഓണാഘോഷ പരിപാടി ബി.പി.എസ് മേധാവി ഡോ.മനീഷ് സിംഗാൾ ഉദ്‌ഘാടനം ചെയ്തു. നഴ്സിങ് വിഭാഗം മേധാവി, ഉപമേധാവി മീര കൗർ എന്നിവർ ആശംസകൾ അർപ്പിച്ചു.
/sathyam/media/media_files/qWBrZdwofa9TjKUL3YHn.jpg)
പൂക്കളം, തിരുവാതിരക്കളി, ഓണപ്പാട്ട് എന്നിവയിലെ ജീവനക്കാരുടെ നിറസാന്നിധ്യം ആഘോഷത്തിന്റെ മാറ്റു കൂട്ടി. കെ.എൽ. ബ്രദേഴ്‌സ് കാറ്ററിങ് ഒരുക്കിയ ഓണസദ്യക്ക് ശേഷം ഉച്ചക്ക് 2.30 നോട് കൂടി പരിപാടികള്‍ സമാപിച്ചു.