New Update
/sathyam/media/media_files/ZW7sZvK5B1eaH8kBhSSn.jpg)
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് അന്താരാഷ്ട്ര കോർഡിനേറ്ററായി സിജു തോമസ് നിയമിതനായി. ലോകത്തെമ്പാടുമുള്ള പ്രവാസികളായ നഴ്സുമാരുടെ ഏകോപനം, നഴ്സിംഗ് സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവാസി ലീഗൽ സെൽ നേഴ്സസ് വിങ്ങ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായും സിജു പ്രവർത്തിക്കുന്നു.
Advertisment
നഴ്സുമാരുടെ അവകാശങ്ങൾക്കുവേണ്ടി നിരവധിയായ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സിജു തോമസ്. എന്നും ലോകത്തുള്ള പ്രവാസികളുടെ എണ്ണമെടുത്താൽ ഏറ്റവും കൂടുതലായുള്ളത് നഴ്സുമാരാണെന്നും അവരുടെ ഏകോപനം പിഎൽസിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ നിർണായകമാണെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us