New Update
/sathyam/media/media_files/MeDrWwdqobnpFE3BJpxi.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ അരങ്ങേറി.
Advertisment
ഏരിയ ചെയർമാൻ ഡോ ടിഎം ചെറിയാന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കേന്ദ്രക്കമ്മിറ്റി ട്രെഷറർ മാത്യു ജോസ് ഉത്ഘാടനം നിർവഹിച്ചു. മലയാള ഭാഷാ പഠന കേന്ദ്രം ഏരിയ കോർഡിനേറ്റർ സുശീൽ കെ സി, ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി ഓഗസ്റ്റ് 27-ന് നെഹ്‌റു സ്റ്റേഡിയത്തിലെ വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ നടത്തിയ 'ഓണം പൊന്നോണം' എന്ന പരിപാടിയിൽ പൂക്കള മത്സരം, തിരുവാതിര, ഡാൻസ് എന്നിവയിൽ ഏരിയയിൽ നിന്നും പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സാക്കിർ ഖനിഫയും സംഘവും അവതരിപ്പിച്ച കരോക്കേ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടി.