ഡല്‍ഹി: തുഗ്ലക്കബാദ് കല്‍ക്കാജി സെന്‍റ് ജോസഫ്‌സ് ഓർത്തഡോക്‌സ് ചർച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 'കരുതലിൻ നാദം' (ദി വോയ്‌സ് ഓഫ് കെയർ) എന്ന പേരിൽ ഒരു സംഗീത പരിപാടി ഒക്ടോബർ 8ന് വൈകിട്ട് 5 മണിക്ക് ജവഹർലാൽ നെഹ്‌റു വെയിറ്റ്ലിഫ്റ്റിംഗ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു.
നാദ വര്‍ണ്ണ ഹാര്യ വിസ്മയം, സൂപ്പര്‍ഹിറ്റ് മെഗാ ഷോ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. കൊച്ചിൻ തരംഗ് ബീറ്റ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എസ്. വർഗീസ് എന്നിവര്‍ മുഖ്യാതിഥികളാകും.