Advertisment

ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല-മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 14 വരെ

author-image
പി.എന്‍ ഷാജി
Nov 15, 2023 20:34 IST
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല-മകര വിളക്ക് മഹോത്സവം 2023 നവംബർ 17 മുതൽ 2024 ജനുവരി 14 വരെ (1199 വൃശ്ചികം 1 മുതൽ മകരം 1 വരെ) ക്ഷേത്ര സമുച്ചയത്തിൽ അരങ്ങേറും.

Advertisment

നവംബർ 17 രാവിലെ 5:30-ന് നിർമ്മാല്യ ദർശനം, മലർ നിവേദ്യം. 6:00-ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 7 മണിക്ക് അഷ്ടാഭിഷേകം. 7:30-ന് ഉഷഃപൂജ, ലഘു ഭക്ഷണം. 10:30-ന് ഉച്ചപൂജ, 12:00-ന് അന്നദാനം, വൈകിട്ട് 5:30 നടതുറപ്പ്. 6:30-ന് മഹാ ദീപാരാധന, ദീപ കാഴ്ച. 7:30-ന് അത്താഴ പൂജ, 8:00-ന് ഹരിവരാസനം, തുടർന്ന് ലഘുഭക്ഷണം.

മണ്ഡല മഹോത്സവകാലത്ത് ശനിയാഴ്ച വൈകുന്നേരം ലഘു ഭക്ഷണവും ഞായറാഴ്ചകളിൽ രാവിലെ ലഘു ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ലഘുഭക്ഷണവും ഉണ്ടായിരിക്കും.

വഴിപാടുകൾ ബുക്കു ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Advertisment