സെന്റ് ജോസഫ് ഓർത്തഡോൿസ്‌ ചർച്ച് സൊസൈറ്റി കരുതലിൻ നാദം എന്ന മേഗാ ഷോ സംഘടിപ്പിച്ചു

New Update
333

സെന്റ് ജോസഫ് ഓർത്തഡോൿസ്‌ ചർച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുതലിൻ നാദം എന്ന മേഗാ ഷോ സംഘടിപ്പിച്ചു. പ്രസ്തുത യോഗം ഡൽഹി ഭദ്രാസന മെത്രാപ്പോലിത്ത ഡോ.യുഹാനോൻ മാർ ദിമത്രയോസ്  അധ്യക്ഷത വഹിച്ചു.

Advertisment

യോഗത്തിനോട് അനുബന്ധിച്ച് കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിച്ച മെഗാ ഷോയും നടക്കുകയുണ്ടായി.  ഭദ്രാസന  സെക്രട്ടറി ഫാദർ സജി എബ്രഹാം, ബാബു പണിക്കർ,  ഷോബി പോൾ ഇടവക വികാരി ഫാദർ ബിനു ബി തോമസ്  എന്നിവർ പ്രസംഗിച്ചു.

എം എസ് വർഗീസ് മുഖ്യാതിഥിയായിരുന്നു. യുഹാനോൻ മാർ ദിമത്രയോസ് തിരുമേനിയുടെ സപ്തതിയുടെ ഭാഗമായി ദില്ലി ഭദ്രാസനത്തിന്റെ മേൽനോട്ടത്തിൽ ഉള്ള ഡയാലിസിസ് സഹായ  പദ്ധതിയിലേക്കു സമാഹരിച്ച തുക അഭിവന്യ തിരുമേനിക്ക് കൈമാറി.

Advertisment