ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയില്‍; ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി

author-image
jayasreee
New Update
modi

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യയിലെത്തി.

Advertisment

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉച്ചകോടി വേദിയും പ്രതിനിധികള്‍ക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകള്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ തടഞ്ഞുകൊണ്ട് കര്‍ശനമായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 9-10 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കും.

യുഎസ് പ്രസിഡന്റ്ബൈഡനുമായി എയര്‍ഫോഴ്സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ ബൈഡനെ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

Advertisment