ഡല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിനു (സിആര്‍പിഎഫ്) കീഴിലുള്ള കോബ്രാ യൂണിറ്റിനെ ആദ്യമായി ജമ്മു കശ്മീരില്‍ വിന്യസിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സുരക്ഷാ ദൗത്യങ്ങള്‍ക്കായാണ് കോബ്ര യൂണിറ്റിനെ ജമ്മു കശ്മീരില്‍ വിന്യസിച്ചത് എന്നാണ് സൂചന.
ഇവര്‍ക്ക് ഇതുവരെ പ്രത്യേക ചുമതലകളൊന്നും നല്‍കിയിട്ടില്ല. നേരത്തേ ബീഹാറിലും ജാര്‍ഖണ്ഡിലും വിന്യസിച്ചിരുന്ന കോബ്ര യൂണിറ്റുകളാണ് കശ്മീരിലെത്തിയത്. ബീഹാറിലും, ജാര്‍ഖണ്ഡിലും ഇത്തരം കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് കോബ്ര കമാന്‍ഡോകളെ കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗഡോള്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് കോബ്ര കമാന്‍ഡോകളെ കശ്മീരില്‍ വിന്യസിക്കാനുള്ള തീരുമാനം എത്തുന്നത്.
രണ്ട് ആര്‍മി ഓഫീസര്‍മാരെയും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും ബുധനാഴ്ച മുതല്‍ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന വനമേഖലയില്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സുരക്ഷാ സേന നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.