Advertisment

എന്റെ ജീവിതത്തിന്റെ പകുതിയും ഈ കേസിൽ പോയി, എന്നാൽ ജീവിതകാലം മുഴുവൻ ഞാൻ പോരാടും: വെടിയേറ്റ് മരിച്ച കവയിത്രി മധുമിത ശുക്ലയുടെ സഹോദരി

New Update
madhumitha

ഡല്‍ഹി:  2003ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വെടിയേറ്റ് മരിച്ച കവയിത്രി മധുമിത ശുക്ലയുടെ സഹോദരി സര്‍ക്കാരില്‍ നിന്ന് സംരക്ഷണവും കേസിനെ നടത്താന്‍ ആളുകളില്‍ നിന്ന് സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. ഭീഷണി കോളുകള്‍ ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. 

Advertisment

മധുമിതയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയും ഭാര്യ മധുമണിയും കഴിഞ്ഞ മാസമാണ് ജയില്‍ മോചിതരായത്. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയേയും ഭാര്യയേയും വിട്ടയക്കാനുള്ള തീരുമാനത്തില്‍ താന്‍ അങ്ങേയറ്റം അസ്വസ്ഥയാണെന്ന് നിധി പറഞ്ഞു.

'ഈ കേസില്‍ പോരാടുകയല്ലാതെ ഞങ്ങളുടെ ജീവിതത്തില്‍ ഒന്നും ചെയ്തിട്ടില്ല, എന്റെ ജീവിതത്തിന്റെ പകുതിയും ഈ കേസില്‍ പോയി, എന്നാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ പോരാടും. ഓരോ നിമിഷവും ഞങ്ങള്‍ ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്, മുഴുവന്‍. ഭാവിയും നശിച്ചു.''- മധുമിതയുടെ സഹോദരി നിധി ശുക്ല പിടിഐയോട് വ്യക്തമാക്കി.

'ഓഗസ്റ്റ് 25 ന് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നു. 2003 മുതല്‍ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ഈ പോരാട്ടം വളരെക്കാലം തുടരും.

 അതിനാല്‍ എനിക്ക് നിങ്ങളുടെ പിന്തുണ വേണം. 20 വര്‍ഷത്തെ കഠിനാധ്വാനം വെറുതെയാവാന്‍ ഞാന്‍ അനുവദിക്കില്ല. അമര്‍മണിയെ തിഹാര്‍ ജയിലില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.'- നിധി കൂട്ടിച്ചേര്‍ത്തു.

അമര്‍മണി ത്രിപാഠിയേയും ഭാര്യയേയും 16 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍ സംസ്ഥാനത്തിന്റെ 2018 ലെ ഇളവ് നയം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ് അകാല മോചനത്തിന് ഉത്തരവിട്ടിരുന്നു.

അമര്‍മണി ത്രിപാഠിക്ക് 66 വയസും മധുമണിക്ക് 61 വയസുമുള്ളതിനാല്‍ അവരുടെ പ്രായവും നല്ല പെരുമാറ്റവും ജയില്‍ വകുപ്പ് പരിഗണിച്ചുവെന്ന് ഉത്തരവ് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗര്‍ഭിണിയായിരുന്ന മധുമിത 2003 മെയ് 9നാണ് ലഖ്‌നൗവിലെ പേപ്പര്‍ മില്‍ കോളനിയില്‍ വെടിയേറ്റ് മരിച്ചത്. 2003 സെപ്തംബറില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അമര്‍മണി ത്രിപാഠിയെ അറസ്റ്റ് ചെയ്തു.

 

 

Advertisment