/sathyam/media/media_files/SyI9wTZuCFZkFz5Xx9xU.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ആശംസാപ്രവാഹം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
മോദിക്ക് ഇന്ന് 73 വയസ്സാണ് പൂര്‍ത്തിയായത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു' എന്നു രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒറ്റവരിയില്‍ കുറിച്ചു. ''പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍. താങ്കള്‍ക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നു.'' മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.
'അമൃത് കാലത്ത്' മോദി തന്റെ ദീര്‍ഘവീക്ഷണവും ശക്തമായ നേതൃത്വവും കൊണ്ട് എല്ലാ മേഖലകളിലും ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
പുതിയ ഇന്ത്യയുടെ ശില്‍പിയെന്ന് മോദിയെ പ്രശംസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്തിന്റെ പൈതൃകത്തില്‍ ഊന്നി മഹത്തായതും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കു വേണ്ടി ശക്തമായ അടിത്തറ മോദി പാകിയതായും പറഞ്ഞു.