Advertisment

യശോഭൂമി' കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

New Update
bhumi

ഡല്‍ഹി: ദ്വാരകയിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിന്റെ (ഐഐസിസി) ആദ്യ ഘട്ടമായ 'യശോഭൂമി' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

Advertisment

 ഉദ്ഘാടനത്തിന് പിന്നാലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടു. ഡല്‍ഹി മെട്രോയിലാണ് അദ്ദേഹം കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യാത്ര ചെയ്തത്.  മെട്രോയിലെ യാത്രക്കാരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തിരുന്നു. 

ദ്വാരക സെക്ടര്‍ 21 ല്‍ നിന്ന് പുതിയ മെട്രോ സ്റ്റേഷനായ 'യശോഭൂമി ദ്വാരക സെക്ടര്‍ 25' വരെയുളള ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദ്വാരക സെക്ടര്‍ 25 ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തോടെ യശോഭൂമി, ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈനുമായി ബന്ധിപ്പിക്കും.

8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രോജക്ട് ഏരിയയും 1.8 ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ബില്‍ട്-അപ്പ് ഏരിയയുമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സൗകര്യങ്ങളില്‍ ഒന്നായി യശോഭൂമി മാറും.

73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ 15 കണ്‍വെന്‍ഷന്‍ റൂമുകള്‍, പ്രധാന ഓഡിറ്റോറിയം, ഒരു ബോള്‍റൂം, 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 13 മീറ്റിംഗ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തില്‍ ഏകദേശം 6,000 അതിഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നൂതനമായ ഓട്ടോമേറ്റഡ് ഇരിപ്പിട സംവിധാനവും ഇതിലുണ്ട്.

Advertisment