Advertisment

'കരയാൻ ഒരുപാട് സമയമുണ്ട്' ; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

modi virtual

ഡല്‍ഹി; പാർലമെന്റിന്റെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനത്തിന് മുമ്പ്മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാൻ-3, ജി-20 എന്നിവയുടെ വിജയത്തെക്കുറിച്ച് പരാമർശിച്ചു.

Advertisment

ചന്ദ്രനിൽ ത്രിവർണ്ണ പതാക പാറിക്കളിക്കുന്ന അഭിമാനകരമായ നിമിഷങ്ങളിലാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ ശിവശക്തി പോയിന്റ് പുതിയ പ്രചോദനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം പാർലമെന്റ് സംമ്മേളനത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചു.

 ഇതൊരു ചെറിയ സെഷനാണെന്നും കരയാൻ ഇനിയും സമയമുണ്ടെന്നും മോദി പറഞ്ഞു. പഴയ തിന്മകൾ ഉപേക്ഷിച്ച് പുതിയ വീട്ടിലേക്ക് പ്രവേശിക്കാൻ ഉത്സാഹത്തോടെയും നന്മയോടെയും മുന്നോട്ട് വരണമെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Advertisment