ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് നിരവധി അവസരങ്ങളാണ് വാതില്‍ക്കലെത്തി നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വിനായക ചതുര്‍ഥി ദിവസം പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ പാര്‍ലമെന്റ് സമ്മേളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നല്ലകാര്യങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു.