Advertisment

ഈ ചരിത്ര കെട്ടിടത്തോട് നാം വിടപറയുകയാണ്, സ്വാതന്ത്ര്യത്തിന് മുമ്പ് ഇത് കൗണ്‍സിലിന്റെ സ്ഥലമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാര്‍ലമെന്റ് മന്ദിരമായി അംഗീകരിക്കപ്പെട്ടു. ഈ കെട്ടിടം പണിയാനുള്ള തീരുമാനം വിദേശ ഭരണാധികാരികളുടേതായിരുന്നു. എന്നാല്‍ ജനങ്ങളുടെ വിയര്‍പ്പും അധ്വാനവും ഈ കെട്ടിടമുയരാന്‍ കാരണമായെന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല; പഴല പാര്‍ലമെന്റ് ഓര്‍മകളില്‍ മോദി

New Update
parliament

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുമ്പ് ഇതുവരെയുള്ള ചരിത്ര നിമിഷങ്ങള്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചരിത്ര കെട്ടിടത്തോട് നാം വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇത് കൗണ്‍സിലിന്റെ സ്ഥലമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാര്‍ലമെന്റ് മന്ദിരമായി അംഗീകരിക്കപ്പെട്ടു. 

Advertisment

ഈ കെട്ടിടം പണിയാനുള്ള തീരുമാനം വിദേശ ഭരണാധികാരികളുടേതായിരുന്നു. എന്നാല്‍ ജനങ്ങളുടെ വിയര്‍പ്പും അധ്വാനവും ഈ കെട്ടിടമുയരാന്‍ കാരണമായെന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല. 

നിര്‍മാണത്തിനുള്ള പണം നമ്മുടെ രാജ്യവും നിക്ഷേപിച്ചുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. ആ പ്രചോദനാത്മക നിമിഷങ്ങളും ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളും ഓര്‍ത്ത് മുന്നോട്ട് പോകാനുള്ള അവസരമാണിതെന്ന് മോദി ലോക്സഭയില്‍ പറഞ്ഞു.  

75 വര്‍ഷത്തെ യാത്രയില്‍ രാജ്യം നിരവധി ജനാധിപത്യ പ്രക്രിയകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറിയേക്കാം. എന്നാല്‍ പഴയ കെട്ടിടവും ഭാവി തലമുറകള്‍ക്ക് പ്രചോദനം നല്‍കും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സുവര്‍ണയാത്രയിലെ സുപ്രധാന അധ്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment