Advertisment

കോണ്‍ഗ്രസ് എംഎല്‍എ റിമാന്‍ഡില്‍: നുഹില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക്; ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍

New Update
nuh

ഡല്‍ഹി: ഹരിയാനയിലെ നുഹ് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. 

Advertisment

വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാന്റെ റിമാന്‍ഡ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് നീക്കം. സെപ്റ്റംബര്‍ 19 രാത്രി 11:59 വരെ ഇന്റര്‍നെറ്റ് വിലക്ക് തുടരും. ജൂലൈ 31 ന് ആയിരുന്നു നുഹില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. 

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജീവഹാനിക്കും സ്വത്തിനും നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാവുന്ന തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.

വെള്ളിയാഴ്ച മാമ്മന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ നുഹില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

Advertisment