Advertisment

'ലോകകപ്പിന്റെയല്ല ഇത് ലോക ഭീകര കപ്പിന്റെ തുടക്കമായിരിക്കും': ഇന്ത്യ-പാക് മത്സരത്തിന് ഭീഷണി; പന്നൂനെതിരെ കേസ്

New Update
pannu threat

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണി മുഴക്കിയതിന് ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Advertisment

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനാണ് പന്നൂന്‍.

വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് അഹമ്മദാബാദിലെ സൈബര്‍ ക്രൈം ഡിസിപി അജിത് രാജിയനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഭീഷണി കോളുകള്‍ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരില്‍ ചിലരും അഹമ്മദാബാദ് പോലീസിനെ സമീപിച്ചിരുന്നു.

'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും.., നിജാറിന്റെ കൊലപാതകത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണ്.'- മുന്‍കൂട്ടി റൊക്കോഡ് ചെയ്ത  ഭീഷണി സന്ദേശത്തില്‍ പന്നൂന്‍ പറയുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭീകരനാണ് പന്നൂന്‍. തീവ്രവാദ വിരുദ്ധ ഫെഡറല്‍ ഏജന്‍സി 2019 ലാണ് പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 അന്നുമുതല്‍ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റഡാറിലാണ് പന്നൂന്‍. പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളിലൂടെ ഭീകരത സൃഷ്ടിക്കുകയാണ് പന്നൂന്‍.

Advertisment