ഡല്‍ഹി: ലോക്‌സഭയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. 'നാരി ശക്തി വന്ദന്‍ അധീന്യം' എന്ന് പേരിട്ടിരിക്കുന്ന ബില്‍ ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പുനല്കുന്നതാണ്.
എന്നാല്‍ 2026-ന് ശേഷം ആദ്യ സെന്‍സസിന് നടത്തി, അതിര്‍ത്തി പുനര്‍ നിര്‍ണയത്തിന് ശേഷമേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് പുതിയ പാര്‍ലമെന്റ് മന്ദിര ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
വനിതാ സംവരണ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
1. ലോക്സഭയിലും അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കുന്നതാണ് ബില്‍. എന്നാല്‍ രാജ്യസഭയ്കും ലെജിസ്ലേറ്റീവ് കൗണ്‍സിലിനും ഇത് ബാധകമല്ല.
2. ആദ്യ സെന്‍സസിന്റെ പ്രസക്തമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അതിര്‍ത്തി നിര്‍ണയം നടത്തി സീറ്റുകളുടെ സംവരണം പ്രാബല്യത്തില്‍ വരും
3. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളുടെ ക്രമീകരണം ഓരോ അതിര്‍ത്തി നിര്‍ണയത്തിന് ശേഷവും നടക്കും.
4. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.
5. ഒരു സീറ്റില്‍ മത്സരിക്കാന്‍ രണ്ട് വനിതാ എംപിമാരെ അനുവദിക്കില്ല.
6. ഒബിസി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കുള്ള സംവരണം ബില്‍ ഒഴിവാക്കും .