Advertisment

‘അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം’; രാഹുൽ ഗാന്ധി

New Update
rahul gandhi telengana

ഡല്‍ഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ പാവപ്പെട്ടവരുടെ പോക്കറ്റിലേക്ക് പണം എത്തിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നും രാഹുല്‍ രാജസ്ഥാനില്‍ പറഞ്ഞു.

Advertisment

''നോട്ട് നിരോധന സമയത്ത് കള്ളപ്പണം തുടച്ചു നീക്കിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലൂ എന്ന് മോദി പറഞ്ഞിരുന്നു. കൊറോണ കാലത്ത് അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞത് പാത്രം കൊട്ടാനും, മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് മിന്നിക്കാനുമാണ്. ഓക്സിജനോ മരുന്നോ കിട്ടാതെ രാജ്യത്തുടനീളം ആളുകള്‍ മരിക്കുന്ന സമയമായിരുന്നു അത്.

 'കൊവിഡ് ഇന്ത്യയില്‍ എത്തിയിട്ടുണ്ട്, ആളുകള്‍ മരിക്കുന്നു, നിങ്ങള്‍ പാത്രം കൊട്ടണം'- മോദി പറഞ്ഞു''- രാജസ്ഥാനിലെ ചുരുവില്‍ നടന്ന റാലിയില്‍ രാഹുല്‍ പറഞ്ഞു.

''മറുവശത്ത് രാജസ്ഥാനില്‍ ഭില്‍വാര മോഡല്‍ ഉണ്ടായിരുന്നു. വീടുകളില്‍ ഭക്ഷണപ്പൊതി എത്തിച്ചു, മരുന്നുകള്‍ നല്‍കി, രോഗികളെ രക്ഷിച്ചു.

എന്തുകൊണ്ട്? കാരണം ഞങ്ങള്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും സര്‍ക്കാരാണ്...പാവപ്പെട്ടവരുടെ കീശയിലേക്ക് പണം എത്തിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജോലി. എന്നാല്‍ ബിജെപി അദാനിയുടെ പോക്കറ്റിലേക്ക് പണം എത്തിക്കുന്നു''- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisment