Advertisment

'കെസിആറിനെയും, ഒവൈസിയെയും സ്വന്തം ആളുകളായാണ് മോദി കാണുന്നത്'; രാഹുൽ ഗാന്ധി

rahul 98

ഡല്‍ഹി; പ്രതിപക്ഷ നേതാക്കള്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെ ആന്വേഷണം നേരിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Advertisment

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാക്കള്‍ക്കുമെതിരെ കേസുകളൊന്നും ഇല്ലെന്നും കാരണം അവരെ പ്രധാനമന്ത്രി സ്വന്തം ആളുകളായാണ് കരുതുന്നതെന്നും രാഹുല്‍ ആരോപിച്ചു. 

'കെസിആറിനെതിരെ കേസില്ല, എഐഎംഐഎമ്മിനെതിരെ കേസില്ല, പ്രതിപക്ഷത്തെ മാത്രമാണ് കേന്ദ്രം ആക്രമിക്കുന്നത്, മോദിജി ഒരിക്കലും സ്വന്തം ആളുകളെ ആക്രമിക്കാറില്ല.

നിങ്ങളുടെ മുഖ്യമന്ത്രിയും എഐഎംഐഎം നേതാക്കളും തന്റെ ആളുകളാണെന്ന് അദ്ദേഹം കരുതുന്നു, അതിനാല്‍ അവര്‍ക്കെതിരെ കേസില്ല.' തെലങ്കാനയിലെ തുക്കുഗുഡയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

ബിആര്‍എസിനെ 'ബിജെപി ഋഷ്ടേദാര്‍ സമിതി' എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 'പരസ്പരം വെവ്വേറെ പാര്‍ട്ടികള്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

ലോക്സഭയില്‍ ബിആര്‍എസ് എംപിമാര്‍ ബിജെപിക്ക് അവരെ ആവശ്യമുള്ളപ്പോള്‍ പിന്തുണക്കുന്നു, കാര്‍ഷിക നിയമങ്ങള്‍, ജിഎസ്ടി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിആര്‍എസ് ബിജെപിയെ പിന്തുണച്ചു' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

Advertisment