ഡല്‍ഹി: ഐആര്‍എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ നവിനെ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടക്കാല ഡയറക്ടറായി നിയമിച്ചു. ഇന്ന് കാലാവധി അവസാനിച്ച സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് പകരമാണ് നവിനെ നിയമിച്ചത്.
'15.09.2023-ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറായി ശ്രീ സഞ്ജയ് കുമാര്‍ മിശ്ര, ഐആര്‍എസ് (ഐടി:1984) യുടെ കാലാവധി അവസാനിക്കുന്നതിനാല്‍ രാഹുല്‍ നവിനെ ഐആര്‍എസ് (ഐടി: 1993) സ്പെഷ്യല്‍ ഡയറക്ടറായി നിയമക്കുന്നതില്‍ രാഷ്ട്രപതിക്ക് സന്തോഷമുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്‍-ചാര്‍ജ് ഡയറക്ടറായി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു റെഗുലര്‍ ഡയറക്ടറെ നിയമിക്കുന്നത് വരെ അല്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്തരവുകള്‍ വരെ, (ഏതാണ് നേരത്തെ വരുന്നത് അതുവരെ).'- ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.
സ്പെഷ്യല്‍ ഡയറക്ടര്‍ എന്ന പദവിക്ക് പുറമെ ഇഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറായും രാഹുല്‍ നവിന്‍ പ്രവര്‍ത്തിക്കും.
2020 നവംബറില്‍ അവസാനിക്കുന്ന രണ്ട് വര്‍ഷത്തെ കാലാവധിക്കാണ് സഞ്ജയ് കുമാര്‍ മിശ്രയെ ആദ്യം ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട്, അദ്ദേഹത്തിന് ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കി. എന്നാല്‍ ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.
മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ട് സുപ്രീം കോടതി ഈ വര്‍ഷം ജൂലൈ 27 ന്, സുപ്രീം കോടതി മിശ്രയെ സെപ്റ്റംബര്‍ 15 വരെ ഇഡി ഡയറക്ടറായി തുടരാന്‍ അനുവദിച്ചു. കേന്ദ്രത്തിന്റെ അപേക്ഷ 'ദേശീയ താല്‍പ്പര്യം' ആയതിനാല്‍ മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നീട്ടി നല്‍കിയത്. ഇഡി ഡയറക്ടറായി ബ്യൂറോക്രസിയുടെ അഞ്ചാം വര്‍ഷത്തില്‍ മിശ്ര വിരമിച്ചു.