Advertisment

'എന്റെ ദീപാവലി നശിപ്പിച്ചതിന് ഇന്ത്യന്‍ റെയില്‍വേക്ക് നന്ദി'; കണ്‍ഫേം ചെയ്ത എസി ടിക്കറ്റ് ഉണ്ടായിട്ടും പോലും ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ലെന്ന് യാത്രക്കാര്‍: അവധിക്കാല തിരക്ക് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു

New Update
railway

ഡല്‍ഹി: കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രകള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ തടിച്ചു കൂടിയിരുന്നത്. അവധിക്കാല തിരക്ക് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തതിന് ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Advertisment

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ട്രെയിനുകളിലെ തിരക്കും കമ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറത്ത് നീണ്ട ക്യൂകളും കാണാം.

സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് ലഭിച്ചിട്ടും തനിക്ക് ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ലെന്ന് ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള ഒരു ഉപഭോക്താവ് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും മോശം മാനേജ്‌മെന്റാണ് നിലവിലെന്നാണ് ഇദ്ദേഹം പറയുന്നത്. 

എന്റെ ദീപാവലി നശിപ്പിച്ചതിന് നന്ദി. കണ്‍ഫേം ചെയ്ത തേര്‍ഡ് എസി ടിക്കറ്റ് ഉള്ളപ്പോള്‍ പോലും യാത്രയ്ക്കായി ട്രെയിനില്‍ കയറാന്‍ കഴിയുന്നില്ല. പോലീസിന്റെയും സഹായമില്ല. തന്നെപ്പോലെ പലര്‍ക്കും ട്രെയിനില്‍ കയറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

തൊഴിലാളികള്‍ എന്നെ ട്രെയിനില്‍ നിന്ന് പുറത്താക്കി. അവര്‍ വാതിലുകള്‍ പൂട്ടി, ആരെയും ട്രെയിനില്‍ കയറ്റിയില്ല. എന്നെ സഹായിക്കാന്‍ കഴിയില്ലെന്ന് പോലീസും വ്യക്തമായി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വഡോദരയിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.

രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാര്‍ ട്രെയിനുകള്‍ക്കായി കാത്തിരിക്കുന്ന ദൃഷ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിട്ടുണ്ട്. സൂറത്തില്‍ ബീഹാറിലേക്കുള്ള ട്രെയിനിലേക്ക് കയരാന്‍ യാത്രക്കാര്‍ കുതിച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒന്നിലധികം പേര്‍ ബോധം കെട്ട് വീണതായും റിപ്പോര്‍ട്ടുണ്ട്.

Advertisment