ഡൽഹി: ഡൽഹി മദ്യനയ നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു. ഒക്‌ടോബർ നാലിലേക്കാണ് കേസ് മാറ്റി വെച്ചത്.
വിഷയം വാദിക്കാൻ രണ്ടോ മൂന്നോ മണിക്കൂർ സമയം വേണമെന്ന സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്വിയുടെ അപേക്ഷയെ തുടർന്നാണ് കേസ് മാറ്റിവെയ്ച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ രോഗിയായ ഭാര്യ സീമയെ കാണാൻ ഇടക്കാല ജാമ്യം തേടി സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.