ജിതിന്‍ ഉണ്ണികുളം
Updated On
New Update
മഹാരാഷ്ട്ര യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശത്തങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കോലാപ്പൂർ, സാംഗ്ലി എന്നിവിടങ്ങളിലാണ് മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചത്. കൂടാതെ ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമായി അവശ്യ വസ്തുക്കൾ വിതരണവും ചെയ്തു.
Advertisment
മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിൽ നിന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അംഗങ്ങൾ സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളായി. ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ് ജിബിൻ ടി സിയും സംസ്ഥാന സെക്രട്ടറി ആകാശ് പിള്ളൈയും നേതൃത്വം നൽകി.