അംബാനിക്ക് വധഭീഷണി മുഴക്കി: 19 കാരൻ അറസ്റ്റിൽ

New Update
mukesh ambani threat

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തില്‍ തെലങ്കാന സ്വദേശിയായ  19 കാരൻ അറസ്റ്റിൽ. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകള്‍ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

Advertisment

ഗണേഷ് രമേഷ് വനപര്‍ധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 28നാണ് ആദ്യ ഇമെയില്‍ വന്നത്.

ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും ഇടയില്‍ രണ്ട് ഭീഷണി സന്ദേശങ്ങള്‍ കൂടി ലഭിച്ചു. ഷഹദാബ് ഖാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലില്‍ 20 കോടി നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി. പിന്നീടുള്ള ഇമെയിലുകളില്‍ തുക 200 കോടിയായും 400 കോടിയായും ഉയര്‍ന്നിരുന്നു.

Advertisment