മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

New Update
4567

ഡല്‍ഹി: മഹാരാഷ്ട്രയില്‍ വന്‍ വാഹനാപകടം. മിനി ബസ് കണ്ടെയ്നറിലിടിച്ച് 12 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്ക്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.

Advertisment

എക്‌സ്പ്രസ് വേയിലെ വൈജാപൂര്‍ മേഖലയില്‍ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 12 യാത്രക്കാര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment