/sathyam/media/media_files/bfL4Yqd3PV4iUMtbzR75.jpg)
മുംബൈ: മുകേഷ് അംബാനിക്കെതിരായ വധഭീഷണി എത്തിയത് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷദാബ് ഖാന്റെ പേരിലെന്ന് മുംബൈ ക്രൈം ബ്രാഞ്ച്. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് shadabkhan@mailfence എന്ന മെയില്‍ ഐഡി ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ പിടിയിലായ രാജ്വീര്‍ ഖണ്‍ട് പൊലീസ് കസ്റ്റഡിയിലാണ്.
ഒക്ടോബര്‍ 27നാണ് മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം എത്തിയത്. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇമെയിലില്‍ സന്ദേശം ലഭിച്ചിരുന്നു.
''നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങളുടെ പക്കലുണ്ട്.''- ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. പിന്നീട് രണ്ട് ഭീഷണി ഇമെയില്‍ കൂടി അംബാനിക്ക് ലഭിച്ചു.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതില്‍ മുംബൈയിലെ ഗാംദേവി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഐപിസി സെക്ഷന്‍ 387, 506 (2) പ്രകാരമാണ് കേസെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഗാന്ധിനഗറിലെ കലോലില്‍ നിന്ന് രാജ്വീര്‍ പിടിയിലായത്. മൂന്നാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയാണ് രാജ്വീര്‍. 27ന് ആദ്യ മെയിലയച്ച രാജ്വീര്‍ അടുത്ത ഇമെയിലില്‍ 200 കോടിയും മൂന്നാമത്തെ ഇമെയിലില്‍ 400 കോടിയും ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us