/sathyam/media/media_files/k968reSRTsQyt90jLpEQ.jpg)
മുംബൈ: ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) പലസ്തീന്‍ ഭീകരരെ പിന്തുണച്ച് സംസാരിച്ചതിന് പ്രൊഫസര്‍ക്കും ഗസ്റ്റ് സ്പീക്കര്‍ക്കുമെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍.
നവംബര്‍ ആറിന് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (എച്ച്എസ്എസ്) വിഭാഗം പ്രൊഫസര്‍ ശര്‍മ്മിഷ്ഠ സാഹയും ഗസ്റ്റ് സ്പീക്കര്‍ സുധന്‍വ ദേശ്പാണ്ഡെയും ഹമാസിന് അനുകൂലമായി സംസാരിച്ചെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.
പലസ്തീന്‍ ഭീകര സംഘടനയായ ഹമാസും ഇസ്രായേലും തമ്മില്‍ കഴിഞ്ഞ 35 ദിവസമായി നടക്കുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഒരു വശത്ത് അമേരിക്കയും യുകെയുമുള്‍പ്പെടെ ഒട്ടേറെ വലിയ രാജ്യങ്ങള്‍ ഇസ്രായേലിനൊപ്പമുണ്ട്.
മറുവശത്ത് 22 അറബ് രാജ്യങ്ങളുടെ പിന്തുണ പലസ്തീന് ലഭിച്ചു. അതേസമയം ഇന്ത്യയിലും പക്ഷം സജീവമാണ്.ചിലര്‍ ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുമ്പോള്‍ മറ്റു ചിലര്‍ പലസ്തീന്‍ ഒറ്റപ്പെട്ടതില്‍ അതൃപ്തരാണ്. ഇതിനിടെയാണ് ഐഐടിയിലെ പ്രൊഫസര്‍ക്കെതിരെ പരാതി ഉയരുന്നത്.
'HS 835 പെര്‍ഫോമന്‍സ് തിയറി ആന്‍ഡ് പ്രാക്‌സിസ്' എന്ന അക്കാദമിക് കോഴ്സിന്റെ പേരിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ഇതില്‍ പക്ഷപാതപരവും തെറ്റായതുമായ കഥകള്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ ഉപയോഗിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ദേശ്പാണ്ഡെ തീവ്ര ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം തന്റെ സ്ഥാനം അനുചിതമായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. സുധന്‍വ ദേശ്പാണ്ഡെ ഫലസ്തീനിയന്‍ ഭീകരന്‍ സക്കറിയ സുബൈദിയെ മഹത്വവത്കരിച്ചെന്നും ഇത് ഐഐടി ബോംബെയുടെ അക്കാദമിക് സമഗ്രതയ്ക്കും സുരക്ഷയ്ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us