New Update
/sathyam/media/media_files/wu73TLbJJUpX3npaMlkI.webp)
മുംബൈ: 2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ബുധനാഴ്ച അറിയിച്ചു. 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപ കറൻസിയാണ് ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുള്ളത്.
Advertisment
കഴിഞ്ഞ മേയ് 19നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചത്. 3.56 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരണത്തിലുണ്ടായിരുന്നത്. വാണിജ്യ ബാങ്കുകളിലൂടെ ഇത് മാറ്റിയെടുക്കാൻ ഒക്ടോബർ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. റിസർവ് ബാങ്കിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 ഓഫിസുകളിൽനിന്ന് ഇനിയും 2000 രൂപ കറൻസി മാറ്റിയെടുക്കാം.
പോസ്റ്റ് ഓഫിസ് വഴി റിസർവ് ബാങ്ക് ഓഫിസിലേക്ക് അയക്കാൻ സൗകര്യമുണ്ട്. 1000, 500 രൂപ കറൻസി നിരോധിച്ചതിന് ശേഷം 2016 നവംബറിലാണ് 2000 കറൻസി അവതരിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us