ഇനി 'ദൈവം' വഴിമാറുമോ ? കോഹ്ലിക്കായി ! വിരാട് കോഹ്ലിയുടെ നേട്ടത്തിന് സച്ചിന്‍റെ നേട്ടത്തേക്കാള്‍ തിളക്കം. പക്ഷേ ഇപ്പോഴും ജനപ്രിയന്‍ സച്ചിന്‍. എന്തുകൊണ്ട് ?

സച്ചിന്‍ തെണ്ടുല്‍ക്കര്‍ 22 വര്‍ഷങ്ങള്‍കൊണ്ട് അടിച്ചെടുത്ത റിക്കോര്‍ഡ് വിരാട് കോഹ്ലി അടിച്ചുമാറ്റിയത് 15 വര്‍ഷങ്ങള്‍കൊണ്ട്. മൂന്നില്‍ രണ്ട് സമയം മാത്രം. 

New Update
virad kohli sachin tendulkar

മുംബൈ: ആ നേട്ടത്തിന് ദൈവത്തിന്‍റെ പഴയ നേട്ടത്തേക്കാള്‍ തിളക്കമുണ്ട്. ഇന്ത്യയുടെ മാന്ത്രികനായ ക്രിക്കറ്റ് ദൈവം ഇനി വീരനായ കോഹ്ലി ആകുമോ ? ബുധനാഴ്ചയിലെ പോരാട്ടത്തിന് ശേഷം ക്രിക്കറ്റ് ആരാധകരില്‍ നിന്നും ഉയരുന്ന ചോദ്യമിതാണ്. 

Advertisment

സച്ചിന്‍ തെണ്ടുല്‍ക്കര്‍ 22 വര്‍ഷങ്ങള്‍കൊണ്ട് അടിച്ചെടുത്ത റിക്കോര്‍ഡ് വിരാട് കോഹ്ലി അടിച്ചുമാറ്റിയത് 15 വര്‍ഷങ്ങള്‍കൊണ്ട്. മൂന്നില്‍ രണ്ട് സമയം മാത്രം. 


തീര്‍ന്നില്ല, സച്ചിന്‍ 463 മല്‍സരങ്ങളില്‍ നിന്നാണ് 50 സെഞ്ച്വറികള്‍ സ്വന്തമാക്കിയതെങ്കില്‍ കോഹ്ലിക്ക് അതിന് 291 മല്‍സരങ്ങള്‍ ധാരാളമായിരുന്നു. ബാറ്റിംങ്ങ് ശരാശരിയിലും കോഹ്ലി തന്നെയാണ് സച്ചിനേക്കാള്‍ മുന്നില്‍ - 58.44. സച്ചിന് 44.83 മാത്രം. 


സച്ചിന്‍ 22 വര്‍ഷങ്ങള്‍കൊണ്ട് 463 മല്‍സരങ്ങളിലൂടെ ആകെ 18426 റണ്‍സ് നെടിയെങ്കില്‍ കോഹ്ലി 15 വര്‍ഷം കൊണ്ട് 291 മല്‍സരങ്ങളിലൂടെ 13,794 റണ്‍സുകളും നേടി. ഒടുവില്‍ സച്ചിന്‍ 38 വയസിനിടെ നേടിയത് കോഹ്ലി 35 വയസില്‍ സ്വന്തമാക്കി കഴിഞ്ഞു. 


എന്നും ക്രിക്കറ്റ് പ്രേമികളുടെ ജനപ്രിയ താരമാണ് സച്ചിന്‍. കളിയില്‍ മാത്രമല്ല, പെരുമാറ്റത്തിലും സച്ചിന്‍ മുമ്പിലാണ്. പക്ഷേ കോഹ്ലി കളിയിലും കുടുംബത്തിലും ഒതുങ്ങുന്ന പ്രകൃതക്കാരനാണ്. 

എന്തായാലും ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും അഭിമാനിക്കാവുന്ന താരമായി വിരാട് കോഹ്ലി മാറിക്കഴിഞ്ഞു.

Advertisment