ഹമാസുമായി പോലും ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കും: പരിഹസിച്ച് ഏകനാഥ് ഷിൻഡെ

New Update
ഞാൻ അഭിമുഖങ്ങൾ നൽകാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പം ഉണ്ടാകും, എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കാത്തതാണ് നല്ലത്; ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി ഏക്നാഥ് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ശിവസേന വിഭാഗവും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഹമാസും ലഷ്‌കറെ ത്വയ്യിബയും പോലുള്ള സംഘടനകളുമായി വരെ കൂട്ടുകൂടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ആസാദ് മൈതാനിയില്‍ ദസറ റാലിയില്‍ സംസാരിക്കവെയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ  സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായി കോണ്‍ഗ്രസുമായും സമാജ്വാദി പാര്‍ട്ടിയുമായും ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) സഖ്യമുണ്ടാക്കിയതിനെയും  പരിഹസിച്ചു.

1990-ല്‍ കര്‍സേവകര്‍ ബാബറി മസ്ജിദിലേക്ക് പോകുന്നത് തടയാന്‍ വെടിയുതിര്‍ക്കാന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് പരാമര്‍ശിച്ചായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

അതേസമയം ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന പണത്തെയാണ് സ്‌നേഹിക്കുന്നത്. വിഭജനത്തിന് മുന്‍പ് പാര്‍ട്ടി സംഭാവനകളിലൂടെ സമാഹരിച്ചതില്‍ നിന്ന് 50 കോടി രൂപ തന്നോട് ആവശ്യപ്പെട്ടെന്ന്  ഷിന്‍ഡെ നേരത്തെ ആരോപിച്ചിരുന്നു. 

''ശിവസേനയുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തില്‍ നിന്ന് 50 കോടി രൂപ ആവശ്യപ്പെട്ട് എനിക്ക് ഒരു കത്ത് ലഭിച്ചു, പണം ഉടന്‍ നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്, ശിവസേനയുടെ സ്വത്താണെന്നാണ് അവകാശവാദം. അവരുടെ ഇഷ്ടം പണത്തോടാണ്, പാര്‍ട്ടിയോടല്ല.'- ഷിന്‍ഡെ പറഞ്ഞു.

കൂടാതെ ശിവസേനയുടെ വിവിധ വിഭാഗങ്ങളെ നയിക്കുന്ന താക്കറെയും ദസറയോടനുബന്ധിച്ച് വിവിധ റാലികള്‍ നടത്തി.

അതേസമയംസോഷ്യലിസ്റ്റുകളുമായുള്ള ഉദ്ധവ് താക്കറെയുടെ കൂട്ടുകെട്ട് വോട്ടര്‍മാരോടുള്ള വഞ്ചനയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ശിവസേന എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കിയാല്‍ അത്ഭുതപ്പെടാനാവില്ലെന്നും ഷിന്‍ഡെ പറഞ്ഞു. 21 സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി ഉദ്ധവ് താക്കറെ കൂട്ടുകൂടിയതിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിമര്‍ശിച്ചു.

സംസ്ഥാനത്തെ 21 സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കളെ താക്കറെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രധാനമായും പ്രത്യയശാസ്ത്രപരമാണെന്നും അത് ജനാധിപത്യമെന്ന ലക്ഷ്യത്തിനായി പരിഹരിക്കാമെന്നും പരമര്‍ശിച്ചിരുന്നു. ഈ അഭിപ്രായത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

Advertisment