സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം

New Update
തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ്​ ഗഞ്ചിലെ റോഡിന്​ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേര്​ !

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അനൂജ് കേഷ്വാനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. മയക്കുമരുന്ന് കേസില്‍ മൂന്ന് വര്‍ഷം മുമ്പ് കേശവാനി അറസ്റ്റിലായിരുന്നു.

Advertisment

2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷിച്ചുവരികയാണ്. താരത്തിന് മയക്കുമരുന്ന് എത്തിച്ചത് അദ്ദേഹവുമായി അടുപ്പമുള്ളവരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സി വ്യാപക അന്വേഷണം ആരംഭിച്ചത്. 

'നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിലെ സെക്ഷന്‍ 37 പ്രകാരം, ജാമ്യത്തിലായിരിക്കുമ്പോള്‍ പ്രതി ഒരു കുറ്റവും ചെയ്യാന്‍ സാധ്യതയില്ലെന്നും അത്തരം ഒരു കുറ്റകൃത്യത്തില്‍ പ്രതി കുറ്റക്കാരനല്ലെന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്നും കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഒരു പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ കഴിയൂ'  കോടതി പറഞ്ഞു. 

നടി റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും ഉള്‍പ്പെടെ 36 പേരാണ് കേസിലെ പ്രതികള്‍. ചക്രവര്‍ത്തിമാര്‍ക്കും മറ്റ് 33 പ്രതികള്‍ക്കും വിവിധ കോടതികള്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

എന്‍സിബി റെയ്ഡിനിടെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേശവാനി കസ്റ്റഡിയില്‍ തുടര്‍ന്നത്. സെര്‍ച്ച് വാറന്റില്ലാതെ നടത്തിയ റെയ്ഡുകളിലും പിടിച്ചെടുക്കലുകളിലും നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളും കേശവാനിയുടെ അഭിഭാഷകന്‍ അയാസ് ഖാന്‍ ചൂണ്ടിക്കാട്ടി. 

Advertisment